Prethamudra

M K Mathai | Malayalam

Book cover 1
Book cover 2

Available Format

ക്രൈം ഫിക്‌ഷനെപ്പോലും തോൽപ്പിക്കുന്ന യഥാർഥ സംഭവ ങ്ങളുടെ നടുക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങൾ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലിൽ എരിഞ്ഞുതീർന്ന ജീവിതങ്ങൾ, ഭീതി പടർത്തിയ അതിക്രൂരമായ കൊല പാതകങ്ങൾ, മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച വിചിത്രമായ കേസുകൾ. കുറ്റകൃത്യങ്ങൾക്കു പിന്നിലെ ക്രിമിനൽ മനോ ഭാവത്തെ പച്ചയായി തുറന്നുകാട്ടുന്നതോടൊപ്പം കേസിന്റെ നാൾവഴികളിൽ മികവു തെളിയിച്ച കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളും പുസ്തകം വരച്ചുകാട്ടുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നേരനുഭവങ്ങളിലൂടെ മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കു നടത്തുന്ന സഞ്ചാരം. 

Product Details

  • LanguageMalayalam

About The Author

Author portrait: M K Mathai

M K Mathai

1968 ഏപ്രിൽ 1 ന് മൂത്തേടത്ത് കുര്യാക്കോസിന്റെയും അന്നമ്മയുടെയും മകനായി കോതമംഗലത്ത് ജനനം. രാമല്ലൂർ SHLP സ്കൂൾ, കീരമ്പാറ SSBHS സ്കൂൾ, കോതമംഗലം മാർ അത്തനേഷ്യസ് കോളജ് എന്നിവിടങ്ങളിൽ പഠനം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം.1993 ഫെബ്രുവരി മുതൽ പൊലീസ് സർവീസിൽ. 31 വർഷത്തെ സേവനത്തിനു ശേഷം 2024 മാർച്ചിൽ വിരമിച്ചു. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.